Friday, 18 November 2022

ഇരിഞ്ഞാലക്കുട ബിആര്‍സി തല പരിശീലനം -YIP ശാസ്ത്രപഥം

 ശാസ്ത്ര മേഖലയിലെ വിസ്മയങ്ങളേ തിരിച്ചറിയുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനും കുട്ടി ഗവേഷകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സമഗ്ര ശിക്ഷാ കേരളയും ശാസ്ത്രരംഗവും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് YIP- ശാസ്ത്രപഥം. YIP-ശാസ്ത്രപഥം ബി ആർ സി തല പരിശീലനം 18 11 2022 നു രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ബി ആർ സി ഹാളിൽ വച്ച് വാർഡ് മെമ്പർ ശ്രീമതി ഫെനി എബിൻ ഉദ്ഘാടനം നിർവഹിച്ചു. ബിപിസി ശ്രീമതി സിന്ധു വി ബി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഉപജില്ല  വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഡോ.നിഷ എം സി അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യാതിഥിയായ ശ്രീ. പ്രശാന്ത് എൻ സി കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ട ആവശ്യകതയെ കുറിച്ചും ശാസ്ത്രമെന്നത് പരീക്ഷണ നിരീക്ഷണങ്ങൾ മാത്രമല്ല നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് സ്വായത്തമാക്കേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രരംഗ കോർഡിനേറ്റർ നാഷണൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി അധ്യാപകനായ ശ്രീ. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബിആർസിയിലെ സി ആർ സി കോഡിനേറ്റർ ശ്രീമതി രമ്യ, ശാസ്ത്രരംഗം കോഡിനേറ്റർ ശ്രീ.ശ്രീജിത്ത് എന്നിവർ  അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകി.  തുടർന്നുണ്ടായ ഗ്രൂപ്പ് ചർച്ചകളിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു. ഇരിങ്ങാലക്കുട ബിആർസിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി  26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.






















No comments:

Post a Comment