Thursday, 29 August 2019

വലയ സൂര്യഗ്രഹണം - ക്ലബ്ബ് പ്രവര്‍ത്തനം

ഡിസംബര്‍ 26 ന് നടക്കുന്ന 
 ക്ലബ്ബ് പ്രവര്‍ത്തനമായി നടത്തേണ്ടതാണ്. വിശദാംശങ്ങള്‍ക്കായി താഴെക്കാണുന്ന വീഡിയോ കാണുക.

വലയ സൂര്യഗ്രഹണം


Wednesday, 28 August 2019

ശാസ്ത്രരംഗം സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം

വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ പദ്ധതിയായ ശാസ്ത്രരംഗം, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.പുതുതലമുറയുടെ ശാസ്ത്രബോധം യുക്തിയുടെ അടിസ്ഥാനത്തില്‍ വളര്‍ത്തണമെന്നും പ്രകൃതിയെ പാഠശാലയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം അധ്യാപകഭവനില്‍ ആഗസ്റ്റ് 26-27 തീയതികളിലാണ്, കേരളത്തിലെ 163 ഉപജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ദ്വിദിന ശില്‍പശാല നടന്നത്.ശാസ്ത്രരംഗം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.അലി ഇക്ബാല്‍ പദ്ധതി വിശദീകരണം നടത്തി.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  കോര്‍ഡിനേറ്റര്‍ ശ്രീ. സി. രാമകൃഷ്ണന്‍, പട്ടാമ്പി ബി.പി.ഒ. ശ്രീ. കെ. വേണുഗോപാലന്‍, ഇലിയാസ് മാഷ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. 
എഡിപിഐ ശ്രീ.ഷൈന്‍, ചീഫ് പ്ലാനിംഗ് ഓഫീസര്‍ ശ്രീമതി.ബീന, ശാസ്ത്രരംഗം അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ശ്രീ.ആര്‍.എസ്.ഷിബു. ഡിഡിഇ ശ്രീ.മദന മോഹനന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.







തൃശൂര്‍ ജില്ല -ഉപജില്ലാ കോര്‍ഡിനേറ്റര്‍മാര്‍