Friday, 18 November 2022

YIP ശാസ്ത്രപഥം യുആര്‍സി തല പരിശീലനം - തൃശൂര്‍




ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചിയും, ശാസ്ത്രീയ മനോഭാവവും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിന് KDISC, സമഗ്രശിക്ഷാ കേരള, ശാസ്ത്രരംഗം എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയാണ്  YIP ശാസ്‌ത്രപഥം. തൃശൂര്‍ ജില്ലയിലെ URC തല അധ്യാപക പരിശീലനം, 2022 നവംബര്‍ 17, വ്യാഴാഴ്ച രാവിലെ 10 മണിക്ക് അരണാട്ടുകര URC ഹാളിൽ വച്ച് നടന്നു.

തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ അസി. പ്രൊഫസർ ഡോ. ഡെയ്സൺ പാണേങ്ങാടൻ പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശ്ശൂർ ഈസ്റ്റ്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാലകൃഷ്ണൻ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ, യു. ആർ. സി, BPC, ജെയ്സൺ സി. പി സ്വാഗത പ്രസംഗം നടത്തി. ശാസ്ത്രരംഗം ജില്ല കോർഡിനേറ്റർ റസ്സൽ ജി പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കി. DRG ശാരി തോമസ് പരിശീലന പ്രവർത്തനം ക്രോഡീകരിച്ചു. URC യിലെ CRCC അമൃത ജയേഷ് നന്ദി പറഞ്ഞു.


ഡോ. ഡെയ്സൺ പാണേങ്ങാടൻ,അസി. പ്രൊഫസർ, സെന്റ് തോമസ് കോളേജ്


പി.എം. ബാലകൃഷ്ണന്‍, എ.ഇ.ഒ., തൃശൂര്‍ ഈസ്റ്റ്



ജെയ്സണ്‍ സി.പി., ബി.പിസി, യുആര്‍സി, തൃശൂര്‍



ജി. റസല്‍, ശാസ്ത്രരംഗം ജില്ലാകോര്‍ഡിനേറ്റര്‍ 


ശാരി തോമസ്, DRG



അമൃത ജയേഷ്, CRCC, URC



പ്രോബ്ലം കാന്‍വാസ് - ആക്ടിവിറ്റി











അവതരണം




ഫീഡ്ബാക്ക്




No comments:

Post a Comment