Friday, 18 November 2022

YIP ശാസ്ത്രപഥം ജില്ലാതല പരിശീലനം - തൃശൂര്‍

 


കുട്ടിഗവേഷകരെ കണ്ടെത്തുന്നതിനും അവരെ ആശയപരമായും സാമ്പത്തികമായും സഹായിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള, YIP ശാസ്ത്രപഥം എന്ന പദ്ധതിയുടെ ജില്ലാതല പരിശീലനം തൃശൂര്‍ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് 2022 നവംബര്‍ 11, ശനിയാഴ്ച നടന്നു.

സമഗ്രശിക്ഷ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍ ഇ. ശശിധരന്‍  പരിശീലനത്തിന് നേതൃത്വം നല്‍കി. ശാസ്ത്രരംഗം ജില്ലാകോര്‍ഡിനേറ്റര്‍ ജി. റസല്‍ പദ്ധതി വിശദീകരിച്ചു. കെ-ഡിസ്ക് ഡിസ്ട്രിക്ട് പ്രോഗ്രാം എക്സിക്യൂട്ടീവ് രാജശ്രീ യംഗ് ഇന്നവേറ്റഴ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു.

തൃശൂര്‍ ജില്ലയിലെ പന്ത്രണ്ട് ഉപജില്ലകളിലെയും ശാസ്ത്രരംഗം കോര്‍ഡിനേറ്റര്‍മാരും പതിനെട്ട് ബിആര്‍സികളിലെ ട്രെയിനര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രോബ്ലം കാന്‍വാസ് തയ്യാറാക്കി അവതരിപ്പിച്ചു. ബി.ആര്‍.സി ട്രെയിനര്‍ സൌമ്യമേനോന്‍ പരിശീലനത്തിന് നന്ദി പറഞ്ഞു.


ഇ. ശശിധരന്‍, ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍  



ജി. റസല്‍, ശാസ്ത്രരംഗം ജില്ലാകോര്‍ഡിനേറ്റര്‍ 


സൌമ്യ മേനോന്‍, ബി.ആര്‍.സി. ട്രെയിനര്‍ 



രാജശ്രീ, കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് 


പ്രോബ്ലം കാന്‍വാസ് - പരിശീലനം



അവതരണം











വിജിന്‍ദാസ്, ഫീഡ്ബാക്ക്



പ്രോബ്ലം കാന്‍വാസ് 












No comments:

Post a Comment