2022 നവംബര്‍ 18
ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചിയും, ശാസ്ത്രീയ മനോഭാവവും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിന് KDISC, സമഗ്രശിക്ഷാ കേരള, ശാസ്ത്രരംഗം എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയാണ് YIP ശാസ്‌ത്രപഥം. ചാലക്കുടി BRC തല അധ്യാപക പരിശീലനം 18/11/2022 രാവിലെ 10 മണിക്ക് ചാലക്കുടി BRC ഹാളിൽ വെച്ച് BRC ട്രെയിനർ ശ്രീമതി സൗമ്യ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. BRC യിലെ CRCC ശ്രീമതി പ്രീതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാസ്ത്രരംഗം ജില്ല കോർഡിനേറ്റർ ശ്രീ പ്രേംചന്ദ് പദ്ധതി വിശദീകരണം നടത്തി. ഗ്രൂപ്പ് പ്രവർത്തനങ്ങളിലും ചർച്ചകളിലും എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു. BRC യിലെ CRCC ശ്രീമതി. ടിൻസി തോമസ് യോഗത്തിന് നന്ദി പറഞ്ഞു.














No comments:
Post a Comment