കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂർ ഉപജില്ല
ശാസ്ത്ര രംഗം സ്കൂൾ കോർഡിനേറ്റേഴ് സ്
ശിൽപ്പശാല BRC യിൽ 5/9/19 ന് 2 മണിക്ക് നടന്നു. ശാസ്ത്ര രംഗം,ലക്ഷൃം,രൂപീകരണം ,സംഗമങ്ങൾ[വിവിധ തലങ്ങൾ ],ദിനാചരണങ്ങൾ ,സംസ്ഥാന
തല അധ്യാപക കൂട്ടായ്മ എന്നിവയായിരുന്നു വിവിധ സെഷനുകൾ
യോഗത്തിൽ ഉപജില്ല പ്രവൃത്തി പരിചയ കൺവീനർ ഷക്കീന ടീച്ചർ
അധ്യക്ഷയും BPO ടി.എസ്.സജീവന് ഉദ്ഘാടനവും നിർവ്വഹിച്ചു. ശാസ്ത്ര രംഗം 'പ്രസക്തി ,പ്രാധാന്യം ' കെ .ജെ
ഷീല പ്രഭാഷണം നടത്തി. ഉപജില്ല പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് കൺവീനർ ,ജോ .കൺവീനർ എന്നിവരെ ചുമതലപ്പെടുത്തുകയും ഏഴംഗ [ഓരോ
പഞ്ചായത്തിൽ നിന്നും ഒരാൾ] പ്രവർത്തക സമിതി രൂപീകരിക്കുകയും ചെയ്തു. വാട്സപ്പ്
ഗ്രൂപ്പിലൂടെ വിവിധ സ്ക്കൂൾ [ശാസ്ത്ര രംഗ] പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും പങ്കുവെക്കാനും തീരുമാനിച്ചു .
സ്ക്കൂൾ,ഉപജില്ല സംഗമത്തിൽ പ്രാദേശീക ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹിക ശാസ്ത്ര മേഖല
എന്നിവയിൽ പ്രതിഭകളായ വരെ ഉൾപ്പെടുത്താനും
ധാരണയായി. സംഗമത്തിന്റെ സംഘാടനം പൊതു
ധാരണയിലെത്തി
ഉപജില്ലയിലെ ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര ,പ്രവർത്തി
പരിചയ കൺവീനർമാർ പങ്കെടുത്തു. ഗ്രൂപ്പ്
ചർച്ചകൾ ക്രിയാത്മകമായിരുന്നു.
തൃശൂർ വെസ്റ്റ് ഉപജില്ല
അധ്യാപകരുടെ
ശാസ്ത്ര രംഗം ശിൽപ്പശാല 6/9/2019ന് നടത്തി. വെസ്റ്റ് എ ഇ.ഒ ശ്രീമതി അജിതകുമാരി
എ കെ ശിൽപശാല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചാലക്കുടി
മാള
HM ഫോറം കൺവീനർ ദീപു മംഗലം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എഇഒ ഇൻചാർജ് സുനിൽ സർ, ബിപിഒ ശശി മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി വിമൽ സർ, ക്ലബ് കൺവീനർ മാർ GMLPS HM കോമളവല്ലി ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശാസ്ത്രരംഗം മാർഗരേഖ പരിചയപ്പെടുത്തൽ, ചർച്ച, 7 പഞ്ചായത്തുകളിൽ നിന്നും രണ്ടുപേർ വീതമുള്ള പ്രവർത്തനസമിതി രൂപീകരണം സ്കൂൾ ശാസ്ത്രസംഗമം ആസൂത്രണ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
വലപ്പാട്
ഉപജില്ലാ ശാസ്ത്ര രംഗം സ്കൂൾ കോർഡിനേറ്റർമാരുടെ പരിശീലനം തളിക്കുളം BRCയിൽ വെച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി പ്രസി ടീച്ചർഅധ്യക്ഷം വഹിച്ച യോഗത്തിൽ BPO കല ടീച്ചർ സ്വാഗതം പറഞ്ഞു. Aeo T. D. അനിതകുമാരി ഉദ്ഘാടനം ചെയ്തു. മതിലകം BPO TS സജീവൻmaster,Sub dt Co ordinate KB Beena തുടങ്ങിയവർ പങ്കെടുത്തു
IT coordinater Leena teacher നന്ദിയും രമേശൻ മാസ്റ്റർ (work experience coordinater) ആശംസയും പറഞ്ഞു.
വടക്കാഞ്ചേരി
വടക്കാഞ്ചേരി ശിൽപ്പശാല ബി.ആർ.സിയിൽ വെച്ച് നടന്നു. ശിൽപ്പശാല A E O ഉദ്ഘാടനം ചെയ്തു.ഉപജില്ലാ ക്ലബ്ബ് സെക്രട്ടറിമാർ, അക്കാദമിക് കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഉപജില്ലാ കോർഡിനേറ്റർ മാർഗ്ഗരേഖ വിശദീകരിച്ചു.സ്കൂൾ തല പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും അവതരണവും തുടർന്ന് ക്രോഡീകരണവും ഉണ്ടായിരുന്നു. ഉപജില്ലാ തലത്തിൽ ഒരു കൺവീനറെയും ജോ.കൺവീനറേയും 9 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് 9 പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കുകയുണ്ടായി. പങ്കെടുത്ത അംഗങ്ങളെ ഉൾപെടുത്തി ഒരു watsup group ഉം ഉണ്ടാക്കി .
തൃശൂര്‍ ഈസ്റ്റ്
ഉപജില്ലാ ശാസ്ത്രരംഗം കോര്‍ഡിനേറ്ററുമാരുടെ യോഗം തൃശൂര്‍ മര്‍ത്തോമ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു. തൃശൂര്‍ ഈസ്റ്റ് എഇഒ ശ്രീ.പി.എം. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം ഉപജില്ലാകോര്ഡിനേറ്റര് ജി റസല്‍ പദ്ധതി വിശദീകരിച്ചു. മര്‍ത്തോമ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സ്വാഗതവും ലോവര്‍ പ്രൈമറി ഹെഡ്മിസ്ട്രസ് മിനി എ.ഡി നന്ദിയും പറഞ്ഞു. ഉപജില്ലാ കണ്‍വീനര്‍മാരായ ഡെന്നി മാത്യു, സെറീന റോയി, എല്‍.മജുഷ് എന്നിവരും സന്നിഹിതരായിരുന്നു. ഈ വര്‍ഷത്തെ ശാസ്ത്രരംഗം പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല ശാസത്ര രംഗം ശില്പശാല ഉദ്ഘാടനം ഇന്ന് നടന്നു .ഡയറ്റ് ഫാക്കറ്റി ശ്രീ.സനോജ് സാർ ഉദ്ഘാടനം നിർവ്വഹിച്ചു' AE0 ഇൻ ചാർജ് ശ്രീ സുനിൽഅധ്യക്ഷത വഹിച്ച യോഗത്തിൽ BPO ശ്രീ' സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.social Science സെക്രട്ടറി ശ്രീ.ശ്രീജിത്ത് 0. S സ്വാഗതവും കോ ഓർഡിനേറ്റർ നന്ദിയും പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ തന്നെ ശാസ്ത്ര രംഗത്തിന്റെ പ്രധാന്യവും പ്രസക്തിയും വ്യക്തമായി. BP0 അതിന്റ അനന്ത സാധ്യതകളെക്കുറിച്ചും കുട്ടി കളിൽ ഉണ്ടാവേണ്ട മികവിനെക്കുറിച്ചും വളരെ വ്യക്തമായി സംസാരിച്ചു.കോഓർഡിനേറ്റർ മാർഗ്ഗരേഖ പരിചയപ്പെടുത്തുകയും സ്കൂൾ തല പ്രവത്തനങ്ങളെ ഏകോപിപ്പിച്ച് നടത്തേണ്ട കാര്യങ്ങളക്കുറിച്ച് സംസാരിച്ചു' ഗ്രൂപ്പ് തിരിഞ്ഞ് വിഷയാസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. കൺവീനറെയും 2 ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്തു പഞ്ചായത്തുതലത്തിൽ നിന്നും 11 പേരേ പ്രവർത്ത സമിതിയിലേക്ക് തെരഞ്ഞെടുത്തു 4l സ്കൂളുകളാണ് പങ്കെടുക്കേണ്ടിയിരുന്നത് അതിൻ33 പേർ പങ്കെടുത്തു.oct 15 ന് മുൻപ് സ്കൂൾ തല ശാസ്ത്ര സംഗമം നടത്താൻ തീരുമാനിച്ചു. ഓരോ സ്കൂളിന്റേയും Date തീരുമാനിച്ചു Mടg ഇടാനും പ്രവർത്തനങ്ങളുടെ photo ,video എന്നിവ അയക്കാനും ധാരണയായി
ചാവക്കാട്
പ്രിയ സുഹൃത്തുക്കളെ
ചാവക്കാട് ഉപജില്ല ശാസത്ര രംഗം ശില്പശാല ഇന്ന് നടന്നു. ശില്പശാല ഡയറ്റ് ഫാക്കൽറ്റി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു എ.ഇ.ഒ അനിൽ സർ, ഉഷ ടീച്ചർ എന്നിവർ പങ്കെടുത്തു
42 പേർ പങ്കെടുക്കേണ്ടേ ശിൽപ്പ ശാലയിൽ 33 പേർ പങ്കെടുത്തു.
ചേര്‍പ്പ്
Cherpu ശിൽപ്പശാല 18/9/2019ന് AEOയിൽ വെച്ച് നടന്നു. ശിൽപ്പശാല A E O ഉദ്ഘാടനം ചെയ്തു.ഉപജില്ലാ ക്ലബ്ബ് സെക്രട്ടറിമാർ, അക്കാദമിക് കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഉപജില്ലാ കോർഡിനേറ്റർSAJI TT മാർഗ്ഗരേഖ വിശദീകരിച്ചു.സ്കൂൾ തല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചയും അവതരണവും തുടർന്ന് ക്രോഡീകരണവും ഉണ്ടായിരുന്നു. ഉപജില്ലാ തലത്തിൽ hപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കുകയുണ്ടായി.








































ഉപജില്ലകളിൽ സ്ക്കൂൾ കോർഡിനേറ്റേഴ്സിന്റെ യോഗം ഫലവത്തായി നടത്തുന്നു ...
ReplyDelete