Thursday, 5 September 2019

തൃശൂർ ജില്ലയിലെ ശാസ്ത്ര രംഗം ഉപജില്ല കോഓർഡിനേറ്റർമാരുടെ യോഗം


തൃശൂർ ജില്ലയിലെ ശാസ്ത്രരംഗം
ഉപജില്ല കോ ഓർഡിനേറ്റർമാരുടെ  യോഗം  SSK  ജില്ല ഒഫീസിൽ  4/9/20l9  ന്  നടന്നു 

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ല കൺവീനർ  മുഹമ്മദ് സിദ്ധീഖ്  മാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലയിലെ  12 ഉപജില്ല കോർഡിനേറ്റർമാരും പങ്കെടുത്തു .തൃശൂർ DEO സുലോചന മാഡം ഉദ്ഘാടനം ചെയ്ത യോഗത്തിൽ DPO പ്രകാശ് ബാബു സർ ,തൃശൂർ ഈസ്റ്റ് AEO ബാലകൃഷ്ണൻ സർ ശാസ്ത്രരംഗത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച്  സൂചിപ്പിക്കുകയുണ്ടായി 
ശാസ്ത്ര രംഗം ഈ വർഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ജില്ല റിപ്പോർട്ടിംങ്ങിന്റെ ഭാഗമായി ജില്ല കണവീനർ അവതരിപ്പിച്ചു . തുടർന്ന് നടന്ന ആഴത്തിൽ ഉള്ള ചർച്ചയിൽ  എല്ലാരും ക്രിയാത്മകമായി പ്രതികരിച്ചു.


യോഗ തീരുമാനങ്ങൾ 
🌷 സ്ക്കൂൾ കോർഡിനേറ്റഴ്സിന്  സെപ്റ്റം  20 നുള്ളിൽ പരിശീലനം [LCD യുടെ സഹായത്താൽ ]

🌷 ശാസ്ത്ര സംഗമം ,[സ്ക്കൂൾ ,ഉപജില്ല  ,ജില്ല]ഓരോ  മേഖലയുടേയും സംഘാടനം , പ്രവർത്തന ശൈലി ,സാമ്പത്തികം]]
🌷 ഉപജില്ലയിലെ എല്ലാ പ്രവർത്തനങ്ങളും AE0 ,BP0   യുടെ ഔദ്യോഗിക അറിയിപ്പിലൂടെ നടത്തുക
🌷 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,സ്ക്കൂൾ വിവിധ സംവിധാനന
ങ്ങൾ  SRG.PTA , .CPTA പങ്കാളികളാക്കുക 
🌷 ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ പ്രത്യേകിച്ച് സംഗമങ്ങൾ മീഡിയ കവറേജ് നൽകുക 
🌷 സുഗമമായ നടത്തിപ്പിനായ് ഉപജില്ല വാട്സപ് ഗ്രൂപ്പ് ,   പ്രവർത്തക സമിതി [ഉപജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ]രൂപീകരിക്കുക 
🌷 കൈയ്യെ ഴുത്ത് മാഗസിൻ എല്ലാ സ്ക്കൂളിലും തയ്യാറാക്കുക
🌷 ആശയ വ്യക്തത ലഭിക്കേണ്ടവയെ പറ്റി സ്റ്റേറ്റ്  കൺവീനറോട് ചോദിച്ചറിയാൻ  കൺവീനറെ ചുമതലപ്പെടുത്തി 
 🌷 ഉപജില്ല പ്രവർത്തനങ്ങൾ Doccument ചെയ്യുക 
 🌷Blog  updation റസൽ മാഷിനെ ചുമതലപ്പെടുത്തി 

ജില്ല കൺവീനർ കെ .ജെ ഷീല സ്വാഗതവും ,ഇരിങ്ങാലക്കുട ഉപജില്ല കൺവീനർ  മിനി വേലായുധൻ നന്ദിയും പറഞ്ഞു. I.30 ന് തുടങ്ങിയ യോഗം 4 .30 ന് അവസാനിച്ചു.











No comments:

Post a Comment