Tuesday 22 November 2022

ശാസ്ത്രപഥം - ബിആര്‍സി തല പരിശീലനങ്ങള്‍

 YIP - ശാസ്ത്രപഥം  പുഴയ്ക്കൽ -മുല്ലശ്ശേരി ബിആർസി തല അധ്യാപക പരിശീലനം

വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും പുതിയ ആശയങ്ങൾ കണ്ടെത്തി ഗവേഷണം നടത്താനും അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളയും ശാസ്ത്രരംഗവും, K-DISC ഉം  സംയുക്തമായി നടത്തുന്ന  YIP- ശാസ്ത്രപഥം പദ്ധതിയുടെ     ബി ആർ സി തല അധ്യാപക പരിശീലനം 22/11/22 ന് പുഴയ്ക്കൽ ബി ആർ സി ഹാളിൽ വെച്ച് നടന്നു.

തൃശൂർ  വെസ്റ്റ് AEO ശ്രീ പി ജെ  ബിജുമാസ്റ്റർ അധ്യക്ഷനായ  ചടങ്ങ്  SSK ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി  ജോളി ടീച്ചർ  ഉദ്ഘാടനം  ചെയ്തു. YIP പദ്ധതിയുമായി  ബന്ധപ്പെട്ട് തന്റെ  അനുഭവങ്ങൾ  അദ്ദേഹം പങ്കുവെച്ചു. ഗവേഷണ തല്പരരായ  ഒരുപാട്  കുട്ടികൾ നമുക്കിടയിലുണ്ടെന്നും അവർക്കു ലഭിക്കുന്ന അവസരങ്ങൾ  നഷ്ടപ്പെടാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും ബിജുമാസ്റ്റർ പറഞ്ഞു. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാനാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നതെന്ന് ജോളി ടീച്ചർ പറഞ്ഞു.

 പുഴയ്ക്കൽ ബി ആർ സി യിലെ ബി പി സി ശ്രീ സാജൻ ഇഗ്നേഷ്യസ് സ്വാഗതവും CRCC ധന്യ ടീച്ചർ നന്ദിയും പറഞ്ഞു.ഹൈസ്കൂൾ  ശാസ്ത്രരംഗം കോഡിനേറ്റർമാരായ അധ്യാപകരും, ഹയർസെക്കൻഡറി അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. പ്രിജു ടീച്ചർ, ബിന്ദു ടീച്ചർ, ധന്യ ടീച്ചർഎന്നിവർ ക്ലാസ് നയിച്ചു. 4 മണിയോടെ പരിശീലനം സമാപിച്ചു.





YIP - ശാസ്ത്രപഥം 
 മതിലകം & തളിക്കുളം ബി  ആർ സി തല  അധ്യാപക പരിശീലന  റിപ്പോർട്ട് 

സമഗ്ര ശിക്ഷ കേരളം ബി ആർ സി മതിലകത്തിന്റെയും ബി ആർ സി തളിക്കുളത്തിന്റെയും  നേതൃത്വത്തിൽ 19 ഹൈസ്കൂളുകളിലെ ശാസ്ത്രരംഗം കൺവീനർമാരെയും   ഹയർസെക്കന്ററി സയൻസ് അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് 22.11.2022   ചൊവ്വാഴ്ച ശാസ്ത്രപഥവുമായി ബന്ധപ്പെട്ട ഏകദിനശില്പശാല സംഘടിപ്പിച്ചു. ശാസ്ത്രരംഗവും സമഗ്രശിക്ഷ കേരളയും ഇന്നോവറ്റീവ് പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടിക്കുന്ന K-DISC ഉം സംയുക്തമായി സംഘ ടിപ്പിച്ച  YIP- ശാസ്ത്രപഥം  പരിശീലന പരിപാടി  മതിലകം ബി ആർ സി ഹാളിൽ വെച്ചു നടന്നു.കൊടുങ്ങല്ലൂർ ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി  അധ്യാപകൻ എൻ സി പ്രശാന്ത്   ഉദ്ഘാടനം  നിർവഹിക്കുകയും ഒരു മണിക്കൂർ ശാസ്ത്രവബോധ ക്ലാസ്സ്‌ നൽകുകയും  ചെയ്തു. അദേഹത്തിന്റെ വാക്കുകളിൽ ശാസ്ത്രം എന്നു പറയുന്നത്  ഒരു കത്രികയാണ് . ആ കത്രിക  ഒരു കൊലയാളിയുടെ  കൈയിൽ  കിട്ടിയാൽ കൊലയ്ക്ക് ഉള്ള ആയുധമായും  അതേ സമയം  ഒരു ഡോക്ടറുടെ കൈയിൽ  എത്തി ചേരുമ്പോൾ ഒരു ജീവൻ രക്ഷിക്കാനുള്ള ഉപാധി യാക്കി മാറ്റുകയും ചെയ്യുന്നു. ശാസ്ത്രമെന്നത് മനുഷ്യന്റെ   ബുദ്ധി മുട്ടുകളെ ലഘൂകരിക്കാൻ  സഹായിക്കുന്നുവെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. ഉദ്ഘാടന  ചടങ്ങിന് മതിലകം ബി പി സി ശ്രീമതി റസിയ ടി എം സ്വാഗതം അർപ്പിക്കുകയും   മതിലകം  ബി ആർ സി യിലെ സി ആർ സി സി അമൃത  എം സി പരിപാടിക്ക് നന്ദി രേഖ പ്പെടുത്തുകയും ചെയ്തു. ശാസ്ത്രപഥം ആർപി മാരായ   മതിലകം ബി ആർ സി യിലെ സി ആർ സി സി സവിത ടീച്ചർ , തളിക്കുളം ബി ആർ സിയി ലെ സി ആർ സി സി  ശ്രീജ ടീച്ചർ , വലപ്പാട്  ഉപജില്ല ശാസ്ത്രരംഗം കോഡിനേറ്ററായ സുരേഷ്   മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ  YIP- ശാസ്ത്രപഥത്തിന്റെയും,  ശാസ്ത്രരംഗത്തിന്റെയും  പ്രവർത്തനങ്ങളെക്കുറിച്ചും , ശാസ്ത്രപഥം പ്രാവർത്തികമാക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന  സുവർണ അവസരങ്ങളെ കുറിച്ചും, കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്തിയെടുത്ത് അതിലൂടെ  കുട്ടി ഗവേഷകനെ  സൃഷ്ടിക്കുക ,  സാമൂഹിക പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ  നിർദ്ധാരണം ചെയ്യുവാനായി  കുട്ടികളെ പ്രാപ്തരാക്കുക  എന്നീ ശാസ്ത്രപഥത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു. പിന്നീട് അധ്യാപകർ  ഗ്രൂപ്പായി തിരിഞ്ഞു പ്രശ്നങ്ങൾ കണ്ടെത്തി പ്രോബ്ലം ക്യാൻവാസിൽ രേഖപ്പെടുത്തി  അവതരിപ്പിച്ചു. YIP  യിൽ സ്കൂളും  കുട്ടികളും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത  ബോധ്യപ്പെട്ടു. പരിശീലനത്തിൽ  28 അധ്യാപകർ പങ്കെടുത്തു.പങ്കെടുത്ത അധ്യാപകരെല്ലാം അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും സംശയ നിവാരണം നടത്തുകയും  ചെയ്തു. ജി വി എച്ച് എസ് എസ് തളിക്കുളത്തിലെ സന്തോഷ്‌ മാസ്റ്ററും ജി എഫ് എച്ച് എസ് എസ് നാട്ടികയിലെ സബിൽ  മാസ്റ്ററും ഫീഡ് ബാക്ക് പറഞ്ഞു .  കാലത്ത് 10 മണിക്ക് ആരംഭിച്ച പരിശീലനം  മതിലകം  ബി ആർ സി യിലെ സി ആർ സി സി സവിത  ടീച്ചറുടെ നന്ദിയോടെ വൈകീട്ട് 4.15 ന്  അവസാനിച്ചു.


ശാസ്ത്രപഥം ഏകദിന പരിശീലനം
ബി.ആർ.സി ചാവക്കാട് '
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്രീയ മനോഭാവവും, ശാസ്ത്രാവബോധവും വളർത്തുന്നതിന് സമഗ്ര ശിക്ഷാ കേരളയും ശാസ്ത്ര രംഗവും K - DISC ഉം സംയുക്തമായി നടത്തുന്ന ശാസ്ത്ര പഥത്തിൻ്റെ ഏകദിന പരിശീലനം 21/11/2022 ന് ബി ആർ സി ഹാളിൽ ബി.പി.സി.ഷൈജു സാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതിജ്യോതി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാസ്തരംഗം കോ ഡിനേറ്റർ ശ്രീമതി ഷിജി അനൂപ് സ്വാഗതവും ആർ.പി.മീ ന ടീച്ചർ പദ്ധതി വിശദീകരണവും നടത്തി.K - DISc, YIP എന്നിവ പരിചയപ്പെട്ടതിന്നു ശേഷം ഗ്രൂപ്പായി തിരിഞ്ഞ് പ്രശ്നങ്ങൾ കണ്ടെത്തി പ്രോബ്ളം ക്യാൻവാസ് രേഖപെടുത്തി.അവതരിപ്പിച്ചു' ഗ്രൂപ്പ് ചർച്ചയിൽ അധ്യാപകർ സജീപങ്കാളികളായി. YIP യിൽ Registration നടത്തേണ്ടതിൻ്റെ അവശ്യകത ബോധ്യപെടുത്തി ' തുടർന്ന് ജിൽ സിടീച്ചർ നന്ദി പറഞ്ഞു.




ശാസ്ത്രപഥം ഏകദിന പരിശീലനം
ബി.ആർ.സി പഴയന്നൂര്‍
വളരുന്ന ശാസ്ത്രത്തിനൊപ്പം വിദ്യാർത്ഥികളിൽ ശാസ്ത്രമനോഭാവം വളർത്തുന്നതിനും, ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ഗവേഷണ സാധ്യതകൾ തിരിച്ചറിയുന്നതിനും കുട്ടി ഗവേഷകരെ വളർത്തിയെടുക്കുന്നതിനുമായി സമഗ്ര ശിക്ഷ കേരളയും ശാസ്ത്രരംഗവും, K-DISC ഉം സംയുക്തമായി നടപ്പിലാക്കുന്ന YIP- ശാസ്‌ത്രപഥം ബി ആർ സി തല പരിശീലനം 21/11/2022 ന് ബി ആർ സി  ഹാളിൽ സംഘടിപ്പിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാനകി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ H. ഷെലീൽ ഉദ്ഘാടനം നിർവഹിച്ചു. പഴയന്നൂർ ബി ആർ സി ബി പി സി ശ്രീ സെബി മാസ്റ്റർ സ്വാഗതവും സി ആർ സി കോർഡിനേറ്റർ ശ്രീമതി സുപ്രിയ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. വാർഡ് മെമ്പർ ശ്രീ ജാഫർ ആശംസകൾ അർപ്പിച്ചു.കൊടുങ്ങല്ലൂർ സയൻസ് സെന്റർ ഡയറക്ടർ ശ്രീ ശ്രീജിത്ത്‌ വി. എസ്.വിശിഷ്ട സാന്നിധ്യമായിരുന്നു. ജീവിതാനുഭവങ്ങളിൽ നിന്നാണ് ശാസ്ത്രം സ്വയത്തമാക്കേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ബി ആർ സി ട്രെയിനർ ശ്രീ വിജിൻ ദാസ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 12 അധ്യാപകർ പങ്കെടുത്തു.





YIP - ശാസ്ത്രപഥം വടക്കാഞ്ചേരി ബിആർസി തല അധ്യാപക പരിശീലനം


    വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും,  ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനും ,കുട്ടി ഗവേഷകരെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായി  സമഗ്ര ശിക്ഷാ കേരളയും ശാസ്ത്രരംഗവും, K-DISC ഉം  സംയുക്തമായി നടത്തുന്ന പദ്ധതിയാണ് YIP- ശാസ്ത്രപഥം. YIP-ശാസ്ത്രപഥം വടക്കാഞ്ചേരി ബി ആർ സി തല പരിശീലനം 21/ 11/ 2022 നു രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ സംഘടിപ്പിച്ചു.ബിപിസി ശ്രീമതി ബിന്ദു സി.ആർ അദ്ധ്യക്ഷപദം അലങ്കരിച്ച  ചടങ്ങിൽ വടക്കാഞ്ചേരി നഗര സഭ വൈസ് ചെയർ പേഴ്സൺ ഗ്രീമതി ഷീല മോഹൻ ഉദ്ഘാടനം നിർവഹിച്ചു.   GBHSS വടക്കാഞ്ചേരി  പ്രിൻസിപ്പൾ ശ്രീമതി ഷിനി ടീച്ചർ സ്വാഗതം ഏകി . മഹനീയ സാന്നിധ്യമായി  ശ്രീമതി സ്മിത ശങ്കരനാരായണൻ (VHSE പ്രിൻസിപ്പൾ ) സംസാരിച്ചു.GHSS വടക്കഞ്ചേരിയിലെ ശാസ്ത്രവിഭാഗം അധ്യാപകനായ ശ്രീ. ശ്രീവൽസൻ ആശംസകൾ അർപ്പിച്ചു. വിശിഷ്ട സാന്നിധ്യമായി ശ്രീ .ശ്രീജിത്ത് വി.എസ് ( ഡയറക്ടർ ,സയൻസ് സെൻറർ കൊടുങ്ങല്ലൂർ) സംബന്ധിച്ചു. ശാസ്ത്രാവബോധം വളർത്തേണ്ട ആവശ്യകതയെ കുറിച്ചും ശാസ്ത്രമെന്നത് പരീക്ഷണ നിരീക്ഷണങ്ങൾ മാത്രമല്ല നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് സ്വായത്തമാക്കേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.പദ്ധതി വിശദീകരണം ശ്രീമതി .ശ്രീദേവി ടീച്ചർ നടത്തി (BRC വടക്കാഞ്ചേരി) വടക്കാഞ്ചേരി  ഉപജില്ല ശാസ്ത്രരംഗം കോർഡിനേറ്റർ   ശ്രീ. രാജേഷ് കുമാർ .വി മീറ്റിംഗിന് നന്ദി പറയുകയും ക്ലാസുകൾ നയിക്കുകയും ചെയതു .  ഉപജില്ലയിൽ നിന്നും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി  18 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു


YIP - ശാസ്ത്രപഥം വെള്ളാങ്കല്ലൂർ - കൊടുങ്ങല്ലൂ
ബിആർസി തല അധ്യാപക പരിശീലനം
YIP - ശാസ്ത്രപഥം കൊടകര
ബിആർസി തല അധ്യാപക പരിശീലനം










Friday 18 November 2022

ഇരിഞ്ഞാലക്കുട ബിആര്‍സി തല പരിശീലനം -YIP ശാസ്ത്രപഥം

 ശാസ്ത്ര മേഖലയിലെ വിസ്മയങ്ങളേ തിരിച്ചറിയുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനും കുട്ടി ഗവേഷകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സമഗ്ര ശിക്ഷാ കേരളയും ശാസ്ത്രരംഗവും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് YIP- ശാസ്ത്രപഥം. YIP-ശാസ്ത്രപഥം ബി ആർ സി തല പരിശീലനം 18 11 2022 നു രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ബി ആർ സി ഹാളിൽ വച്ച് വാർഡ് മെമ്പർ ശ്രീമതി ഫെനി എബിൻ ഉദ്ഘാടനം നിർവഹിച്ചു. ബിപിസി ശ്രീമതി സിന്ധു വി ബി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഉപജില്ല  വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഡോ.നിഷ എം സി അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യാതിഥിയായ ശ്രീ. പ്രശാന്ത് എൻ സി കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ട ആവശ്യകതയെ കുറിച്ചും ശാസ്ത്രമെന്നത് പരീക്ഷണ നിരീക്ഷണങ്ങൾ മാത്രമല്ല നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് സ്വായത്തമാക്കേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രരംഗ കോർഡിനേറ്റർ നാഷണൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി അധ്യാപകനായ ശ്രീ. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബിആർസിയിലെ സി ആർ സി കോഡിനേറ്റർ ശ്രീമതി രമ്യ, ശാസ്ത്രരംഗം കോഡിനേറ്റർ ശ്രീ.ശ്രീജിത്ത് എന്നിവർ  അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകി.  തുടർന്നുണ്ടായ ഗ്രൂപ്പ് ചർച്ചകളിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു. ഇരിങ്ങാലക്കുട ബിആർസിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി  26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.






















ചാലക്കുടി ബിആര്‍സി തല പരിശീലനം -YIP ശാസ്ത്രപഥം

 2022 നവംബര്‍ 18

ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചിയും, ശാസ്ത്രീയ മനോഭാവവും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിന് KDISC, സമഗ്രശിക്ഷാ കേരള, ശാസ്ത്രരംഗം എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയാണ്  YIP ശാസ്‌ത്രപഥം. ചാലക്കുടി BRC തല അധ്യാപക പരിശീലനം 18/11/2022 രാവിലെ 10 മണിക്ക് ചാലക്കുടി BRC ഹാളിൽ വെച്ച് BRC ട്രെയിനർ ശ്രീമതി സൗമ്യ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. BRC യിലെ CRCC ശ്രീമതി പ്രീതി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ശാസ്ത്രരംഗം ജില്ല കോർഡിനേറ്റർ ശ്രീ പ്രേംചന്ദ് പദ്ധതി വിശദീകരണം നടത്തി. ഗ്രൂപ്പ്‌ പ്രവർത്തനങ്ങളിലും ചർച്ചകളിലും എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.  BRC യിലെ CRCC ശ്രീമതി. ടിൻസി തോമസ് യോഗത്തിന് നന്ദി പറഞ്ഞു.


















അന്തിക്കാട് ബിആര്‍സി തല പരിശീലനം -YIP ശാസ്ത്രപഥം

 സമഗ്ര ശിക്ഷ കേരളം ബി ആർ സി അന്തിക്കാടിന്റെ നേതൃത്വത്തിൽ 13 ഹൈസ്കൂളുകളിലെ ശാസ്ത്രരംഗം കൺവീനർമാരെയും  9 ഹയർസെക്കൻഡറി സയൻസ് അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് 18.11.2022 വെള്ളിയാഴ്ച ശാസ്ത്രപഥവുമായി ബന്ധപ്പെട്ട്  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശാസ്ത്രരംഗത്തിന്റെയും കെ.ഡിസ്ക്കിന്റെയും സഹകരണത്തോടെ നടത്തുന്ന ശാസ്ത്രപഥം കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് നടപ്പിലാക്കുന്നത്.  ജി. എൽ.പി.എസ് അന്തിക്കാട് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു.അന്തിക്കാട് ബിപിസി ശ്രീമതി സിന്ധു കെ എച്ച് സ്വാഗതം പറഞ്ഞ ചടങ്ങിൽ അന്തിക്കാട് ജി എൽ പി എസിലെ എച് എം ശ്രീമതി സീന സി.വി ആശംസകൾ പറയുകയും സി ആർ സി സി രശ്മി എ കെ നന്ദി പറയുകയും ചെയ്തു. ശാസ്ത്രപഥം ആർപി മാരായ എസ് എൻ ജി എസ് എച്ച് എസ് എസ് കാരമുക്കിലെ അശ്വിനി അന്തിക്കാട് ബി ആർ സിലെ സി ആർ സി സി രശ്മി എ കെ  എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രപഥത്തിന്റെയും ശാസ്ത്രരംഗത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചും സഹകരണത്തോടെ നടത്തുന്ന വൈ ഐ പി ശാസ്ത്രപഥം പ്രാവർത്തികമാക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും വിശദീകരിച്ചു നൽകി.പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകരെല്ലാം അവരുടെ ആശയങ്ങൾ പങ്കുവയ്ക്കു കയും സംശയദൂരീകരണം നടത്തുകയും ചെയ്തു.